പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ എതിര് നിന്നതോടെ കടുത്ത അനിശ്ചിതത്വത്തിലായി ഇവര്‍. ജോലി തേടി സന്ദര്‍ശക വിസയില്‍ എത്തിയവരാണ് ഏറെയും.

പ്രതിസന്ധികാരണം തൊഴില്‍ നഷ്ടപ്പെട്ടവരും ഉണ്ട്. ഇന്ത്യക്കാര്‍ താമസിക്കുന്ന ദുബായിലെ അല്‍ റാസ്, ഷാര്‍ജ, അബുദബിയിലെ വ്യവസായമേഖലയായ മുസ്സഫ എന്നിവിടങ്ങളില്‍ രോഗം പടരുന്നത് ഭീതി ഉയര്‍ത്തി. ആളുകള്‍ തിങ്ങി താമസിക്കുന്നത് രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയുമുണ്ട്.

പലരുടെയും കൈയില്‍ പണമില്ല, ഭക്ഷണവുമില്ല. കഴിഞ്ഞ ദിവസം ഷാര്‍ജ റൊള്ള മേഖലയില്‍ വാടക കൊടുക്കാത്തതുകാരണം 22 ഇന്ത്യക്കാരെ ഫ്ളാറ്റില്‍നിന്ന് ഇറക്കിവിട്ടിരുന്നു. ഇവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഭക്ഷണമെത്തിച്ചു. ചാരിറ്റി അസോസിയേഷനുകളും മലയാളി പ്രവാസി സംഘടനകളും മറ്റും ഭക്ഷണമെത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News