വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് അങ്കണവാടി ജീവനക്കാര്‍; 89 % പേരുടേയും ആരോഗ്യം തൃപ്തികരം

കോവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ വയോജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ അങ്കണവാടി ജീവനക്കാര്‍. ഇതുവരെ 30 ലക്ഷം വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. വരുംദിവസങ്ങളില്‍ ബാക്കിയുള്ളവരുടെയും വിവരശേഖരണം നടത്തും.


സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ സെല്ലും വനിതാ ശിശുവികസനവകുപ്പിന്റെ കീഴില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥരും അങ്കണവാടി ജീവനക്കാരും ചേര്‍ന്നാണ് വിവരശേഖരണം. ലഭ്യമായ വിവരങ്ങള്‍ സാമൂഹ്യനീതിവകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറി സഹായങ്ങള്‍ ഉറപ്പാക്കുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ സംസ്ഥാനത്തെ 30 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വനിത ശിശുവികസന വകുപ്പിന്റെ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News