പ്ലാസ്മ ചികിത്സ: ദാതാവാകാന്‍ സന്നദ്ധരായി നിരവധിയാളുകള്‍

കോവിഡ് ബാധിച്ചവര്‍ക്കായുള്ള ആന്റിബോഡി തെറാപ്പിക് പ്ലാസ്മ നല്‍കാന്‍ തയ്യാറായി ശ്രീചിത്രയിലെ ഡോക്ടര്‍ ഉള്‍പ്പെടെ രോഗവിമുക്തരായ നിരവധിപേര്‍. രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ചുള്ള ”കണ്‍വാലസന്റ് പ്ലാസ്മ’ ചികിത്സയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അനുമതി ലഭിച്ചതിനെ തുടര്‍ന്നാണിത്.

നൂതന ‘കണ്‍വാലസന്റ് പ്ലാസ്മ’ ചികിത്സ സജ്ജമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. പൂര്‍ണ രോഗമുക്തി നേടിയ ഒരാളില്‍നിന്ന് ഒരിക്കല്‍ ശേഖരിക്കുന്ന പ്ലാസ്മ നാലുപേരുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കും. അമേരിക്കയില്‍ ഈ രീതി അംഗീകരിക്കും മുമ്പുതന്നെ കേരളം പ്രോട്ടോക്കോള്‍ തയ്യാറാക്കി ഐസിഎംആര്‍ അനുമതി തേടിയിരുന്നു.

ആന്റിബോഡി തെറാപ്പി നടപ്പാക്കാന്‍ നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News