കമ്യൂണിറ്റി കിച്ചണില്‍ നിറസാന്നിദ്ധ്യം; ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസിലാക്കി തരും സനല്‍കുമാറെന്ന ഈ സര്‍ക്കാരുദ്യോഗസ്ഥന്‍

ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിതരുന്ന ഒരു സര്‍ക്കാരുദ്യാഗസ്ഥനുണ്ട് തിരുവനന്തപുരത്ത്. പെരിങ്ങമ്മല പഞ്ചായത്തിലെ വി ഇ ഒ സനല്‍കുമാറാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് ഭരണ സമിതിക്കൊപ്പം വേറിട്ട പ്രവര്‍ത്തനവുമായി രംഗത്തുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ പഞ്ചായത്താരംഭിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ നിറസാനിദ്ധ്യമാണ് ഈ സര്‍ക്കാരുദ്യോഗസ്ഥന്‍.

സംസ്ഥാനത്ത് ആരും പട്ടിണികിടക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കുകമാത്രമല്ല സനല്‍കുമാര്‍ ചെയ്ത്. പഞ്ചായത്ത് സാമൂഹ്യ അടുക്കള ആരംഭിച്ചതോടെ സര്‍ക്കാര്‍ ഉദ്യാഗസ്ഥന്റെ കുപ്പായം അഴിച്ച് വച്ച് അരയും തലയും മുറുക്കി അങ്ങ് ഇറങ്ങി. പിന്നെ ചുമടെടുക്കാനും പാത്രം കഴുകാനും പാചകത്തിനുമെല്ലാം മറ്റുള്ളവര്‍ക്കാപ്പം ഈ ഗ്രാമസേവകനും കൂടി.

എന്നാല്‍ പാചകപുരയില്‍ നിന്ന് ചിലപ്പോഴൊക്കെ ആ സര്‍ക്കാര്‍ കുപ്പായം തിരികെ ഇടും പിന്നെ പഞ്ചായത്ത് പരിധിയിലെ നാട്ടുകാരുെട പരാതി പരിഹരിക്കാനും കടകമ്പോളങ്ങളിലെ പരിശോധനക്കുമായി സജീവമാകും. ഒരു ദിവസത്തെ ലീവ് പോലും വേണ്ടന്ന് വച്ച് ഗ്രാമ സേവകന്‍ എന്നവാക്കിന്റെ അര്‍ത്ഥം ശരിക്കും മനസിലാക്കിതരുകയാണിദ്ദേഹം

പൊലീസ് കുപ്പായം അഴിച്ച് വച്ചാണ് സനര്‍കുമാര്‍ ഗ്രാമസേവകനായത്. പഞ്ചായത്തിലെ മുഴുവല്‍ ജനങ്ങള്‍ക്കും തങ്ങളുടെ സനല്‍സര്‍ ഇന്ന് പ്രിയപെട്ടവനാണ്. പഞ്ചായത്ത് ഭരണ സമിതിയും വാര്‍ഡ് മെമ്പറന്മാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ സജീവമായിതന്നെ രംഗത്തുണ്ട്.

ദിവസവും 350 പേര്‍ക്കാണ് ഈ സമൂഹ്യക അടുക്കളയില്‍ നിന്ന് ഭക്ഷണമെത്തിക്കുന്നത്. കൂടാതെ മരുന്നുകളും മറ്റ് അവശ്യസേവനങ്ങളും ആദിവാസി മേഘലകൂടിയായ ഇവിടെ പഞ്ചായത്തിന്റെ നേതൃത്വത്തിര്‍ എത്തിച്ച് നല്‍കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി വി ഇ ഒ സനല്‍കുമാറിന്റെയും പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരിയുടേയും നേതൃത്വത്തില്‍ നിരവധി വോളന്റിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News