”പിണറായിക്ക് മാത്രമേ ഇതൊക്കെ കഴിയൂ; കേമന്മാരില്‍ കേമനാണ്, എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നു”; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വാക്കുകള്‍:

”പിണറായിക്കു മാത്രമേ ഇതൊക്കെ കഴിയൂ. കണ്ടില്ലേ, എന്തൊരു ആര്‍ജവമാണ് ആ വാക്കുകള്‍ക്ക്. മുഖ്യമന്ത്രിയുടെ കണ്ണെത്താത്ത ഏതെങ്കിലും മേഖലയുണ്ടോ. എല്ലാവരെയും ചേര്‍ത്തു പിടിക്കുകയല്ലേ. ഈയൊരു ആപത്സന്ധിയില്‍ പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ ഭാഗ്യമാണ്.”

”കേമന്‍മാര്‍ നാട്ടില്‍ പലരുമുണ്ടാകും. എന്നാല്‍ പിണറായി കേമന്മാരില്‍ കേമനാണ്. അതുകൊണ്ടാണ് പ്രളയകാലത്തെന്നപോലെ ഇപ്പോഴും നാടിനെ മുന്നില്‍നിന്നു നയിക്കാന്‍ കഴിയുന്നത്.”

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പ്രശംസിച്ചു.

”ശൈലജ മിടുക്കിയാ. നിപാ കാലത്തുതന്നെ കേരളം അവരുടെ കഴിവ് ശ്രദ്ധിച്ചതാണ്. ഇപ്പോള്‍ അതിനു കൂടുതല്‍ ശോഭയുണ്ട്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News