കൊറോണ: കേരള പൊലീസിന്റെ ഗാനവീഡിയോയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാകുന്ന കേരള പോലീസിന്റ സേവനങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പോലീസ് തയ്യാറക്കിയ ‘നിര്‍ഭയം’ എന്ന ഗാനവീഡിയോയെ അഭിനന്ദിച്ച് പ്രമുഖ സിനിമാതാരം കമലഹാസന്റെ സന്ദേശം.

കേരള മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിലാണ് കമലഹാസന്റെ പ്രതികരണം. കോവിഡെന്ന മഹാമാരിക്കെതിരെ മുന്നണിപോരാളികളയായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും സേവനം ശ്ലാഘനീയമാണ്. അവര്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള ഗാനം ഏറെ അനിവാര്യമാണ്. കേരള പോലീസ് തയ്യാറക്കിയ ഗാനം അര്‍ത്ഥപൂര്‍ണമാണ്. ഗാനം ആലപിച്ച പോലീസ് ഉദ്യോഗസ്ഥനാണെന്നതും ഗാനത്തിന്റെ സവിശേഷതയാണ്. ഈ സംരംഭത്തിന് പിന്നില്‍ പ്രവവര്‍ത്തിച്ച പോലീസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസന്‍ സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News