കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട്; അതും പ്രസവിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ; അനുഭവങ്ങള്‍ പറഞ്ഞ് ജോമോള്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട് വിശേഷങ്ങള്‍ പങ്കുവച്ച് മോഡല്‍ ജോമോള്‍ ജോസഫ്.

ജോമോള്‍ പറയുന്നു:

ചിലകാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്

മെറ്റേണിറ്റി ഷൂട്ട് പ്ലാന്‍ ചെയ്ത് അത് യാഥാര്‍ത്ഥ്യമാക്കാനായി ഞങ്ങളും Neethu Chandran നും Manoop Chandran നും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് നീതുവിന്റേയും മനൂപിന്റേയും സുഹൃത്തുക്കളായ Nithya Pramod യും Pramod Gangadharan ഉം അവിചാരിതമായി ഞങ്ങളുടെ കൂടെ ജോയിന്‍ ചെയ്യുന്നത്.

നിത്യ ചാലക്കുടിക്കാരിയാണ്, പ്രമോദ് കുന്നംകുളത്തും, രണ്ടുപേരും വിവാഹം കഴിച്ച് കുന്നംകുളത്താണ് താമസിക്കുന്നത്. നിത്യ ദുബായിയില്‍ മേക്കപ്പ് ആന്റ് ഹെയര്‍സ്‌റ്റൈലിങ് കോഴ്‌സ് ചെയ്ത ശേഷം, എഡിറ്റോറിയല്‍ മേക്കപ്പ്, മോഡലിങ് മേക്കപ്പ്, ഫാഷന്‍ ഷോകള്‍ക്കായുള്ള മേക്കപ്പ് എന്നിവയുമായി കഴിയുകയായിരുന്നു. പ്രമോദ് ഫാഷന്‍ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലിചെയ്യുന്നതോടൊപ്പം തന്റെ പാഷനായ ഫോട്ടോഗ്രഫിയുമായും മുന്നോട്ട് പോകുമ്പോഴാണ് കേരളത്തിലേക്ക് അവര്‍ ബ്രൈഡല്‍ മേക്കപ്പ് സ്‌പെഷലൈസ് ചെയ്യാനായി വരുന്നത്.

മേക്കപ്പ് ആപ്ലിക്കേഷനിലും, ഹെയര്‍ ഡ്രസ്സിങ്ങിലും, ഫാഷന്‍/ഫോട്ടോഗ്രഫിക്ക്/മീഡിയാ മേക്കപ്പിലും, IMA London നില്‍ നിന്നും ഡിപ്ലോമകള്‍ എടുക്കുകയും, ബാംഗ്ലൂര്‍ സൊറൈന്‍സ് സ്റ്റുഡിയോയുടെ അഡ്വാന്‍സ്ഡ് ബ്രൈഡല്‍ ഹെയര്‍സ്‌റ്റൈലിങ് ഡിപ്ലോമയും, ലാക്‌മേ ബാംഗ്ലൂരിന്റെ അഡ്വാന്‍സ്ഡ് ഹെയര്‍സ്റ്റലിങ് ഡിപ്ലോമയും ഉള്ള ഹൈലി ടാലന്റഡായിട്ടുള്ള വ്യക്തിയാണ് നിത്യ.


അങ്ങനെ മൂന്നുകുടുംബങ്ങള്‍ കൂടിച്ചേര്‍ന്ന് ഞങ്ങള്‍ ആറുപേരുടെ അത്യധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ റിലീസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരോ ഫോട്ടോകളും. ഞങ്ങള്‍ മൂന്നുഫാമിലിയിലേയും മൂന്നു കുഞ്ഞുമക്കള്‍ കൂടി ഞങ്ങളോടൊപ്പം ഫോട്ടോഷൂട്ടിന്റെ വിജയത്തിനായി ചെറിയ ചെറിയ കാര്യങ്ങളുമായി കൂടെ നിന്നിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ കൂടെ സഹകരണമില്ലായിരുന്നു എങ്കില്‍ ഈ ഫോട്ടോഷൂട്ട് ഇത്ര മനോഹരമാകില്ലായിരുന്നു.

എല്ലാവരും യാത്രചെയ്ത് ആതിരപ്പള്ളിയിലെത്തി പുഴത്തീരത്തുള്ള മനോഹരമായ റിസോര്‍ട്ടില്‍ തങ്ങിയാണ് ഷൂട്ടിനായുള്ള മുഴുവന്‍ കാര്യങ്ങളും ചെയ്തത്. മണിക്കൂറുകള്‍ നീളുന്ന മേക്കപ്പിന് ശേഷവും ഫോട്ടോയെടുക്കലും ഷോട്ടിനാവശ്യമായ സകല സജ്ജീകരങ്ങളും ചെയ്തത് ഈ ആറുപേരുടെ കൂട്ടായ പരിശ്രമം കൊണ്ട് തന്നെയാണ്. ക്യാമറകളും സകല സംവിധാനങ്ങളും ദൂരങ്ങളോളും നടന്നെത്തിക്കേണ്ടി വന്നു. ഇടക്ക് പെയ്ത മഴയില്‍ സകല സജ്ജീകരണങ്ങളും നനയാതെ നോക്കാനായി പെടാപ്പാട് തന്നെ പെട്ടു.

രാത്രി വൈകുന്നതുവരെ നീളുന്ന ഷുട്ടിങ് സെഷനുകള്‍, അതും ഒഴുക്കുള്ള പുഴയിലൂടെയും, പായലുപിടിച്ച് തെന്നിത്തെറിച്ച് കിടക്കുന്ന കല്ലുകളിലൂടെയും, മറിഞ്ഞു വീണുകിടക്കുന്ന മരങ്ങള്‍ക്ക് മുകളിലൂടെയും ഒക്കെ നടന്നുകയറി കഷ്ടപ്പെട്ടാണ് പൂര്‍ത്തിയാക്കിയത്. ഷൂട്ടിങ് അവസാനിച്ച് പിറ്റേന്നത്തേക്കുള്ള പ്ലാനിങ്ങുകളും കഴിഞ്ഞ് രാത്രി വൈകി ആതിരപ്പള്ളിയില്‍ നിന്നും ചാലക്കുടിയിലെ നിത്യയുടെ വീട്ടിലേക്ക് തിരികെ പോയി നിത്യയും പ്രമോദും പിറ്റേന്ന് അതിരാവിലെ അഞ്ചുമണിക്ക് ആതിരപ്പള്ളിയില്‍ തിരിച്ചെത്തും, ആറര കഴിയുമ്പോളേക്കും ഷൂട്ടിങ്ങിനായി എന്നെ മേക്കപ്പ് ചെയ്ത് കോസ്റ്റ്യൂംസില്‍ ക്യാമറക്ക് മുന്നിലെത്തിച്ച് പിന്നെ ലൈറ്റ് ബോയ്മാരും ലാഡര്‍ പിടിക്കുന്നവരായും ഒക്കെ എല്ലാവരും കൂടി മാറി, കഷ്ടപ്പെട്ട് ചെയ്ത ഏറ്റവും പ്രയത്‌നമേറിയ ഷെഡ്യൂളായിരുന്നു ഇത്തവണ.

ഇതിനിടയില്‍ മേക്കപ്പിനെ കുറിച്ചുള്ള ക്ലാസ്സുകള്‍ നീത്യയും പ്രമോദും തന്നു, അതോടൊപ്പം ക്യാമറയെ കുറിച്ചും ഫോട്ടോഗ്രഫിയെ കുറിച്ചും വിശദീകരണവുമായി മനൂപും നീതുവും. അങ്ങനെ വിശപ്പും ദാഹവുമറിയാതെ ക്ഷീണവും ശരീരവേദനകളുമറിയാതെ പരിക്കുകള്‍ കാര്യമാക്കാതെ റിസള്‍ട്ട് മാത്രം ലക്ഷ്യമാക്കി കഷ്ടപ്പെട്ട ഒരു കൂട്ടായ്മയുടെ കഷ്ടപ്പാടിന്റെ, അധ്വാത്തിന്റെ, സമര്‍പ്പണത്തിന്റെ ആകെത്തുകയാണ് ഓരോ ചിത്രങ്ങളും. അതും പ്രസവിക്കാനായി പതിനഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സമയത്ത്. പ്രഗ്‌നന്‍സിയുടെ സകല ബുദ്ധമുട്ടുകളും മറനീക്കി പുറത്തു വരുന്ന അവസാന ദിവസങ്ങളില്‍.

രാവിലെ നാലരക്കെണീറ്റ് റെഡിയായി അഞ്ചുമണിമുതല്‍ രാത്രി വൈകി ഏഴുമണി ഏഴരവരെയൊക്കെ മണിക്കൂറുകള്‍ വിശ്രമമില്ലാതെ എല്ലാവരും ജോലിചെയ്തതിന്റെ റിസള്‍ട്ടാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ അവസാന ഷെഡ്യൂളില്‍ നിന്നും ഈ പങ്കുവെക്കുന്ന ഓരോചിത്രങ്ങളും. ഷൂട്ടിനാവശ്യമായ കോസ്റ്റ്യൂംസ് വരുത്തിയത് ചൈനയില്‍ നിന്നാണ്. സഹായസഹകരങ്ങളുമായി കൂടെ നിന്ന ആതിരപ്പള്ളി പ്ലാന്റേഷന്‍ വാലി റിസോര്‍ട്ടിലെ ജീവനക്കാര്‍ക്ക് അകമഴിഞ്ഞ നന്ദി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel