കൊറോണയ്ക്കിടയിലെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഇടപെട്ട് പ്രവാസി സംഘം. മലയാളികളടക്കമുള്ളവർക്ക് ഗൾഫിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കണമെന്നും ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലടക്കം ക്വാറന്റീൻ സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് പ്രവാസി സംഘം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ളവർക്ക് അതിന് സൗകര്യമൊരുക്കണമെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടണമെന്നും പ്രവാസി സംഘം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഇതിന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി ആവശ്യമായ നിർദേശം നൽകണമെന്നും പ്രവാസിസംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എംഎൽഎ നല്‍കിയ ഹർജിയില്‍ ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.