
കൊച്ചി: പിണറായിയെ അപമാനിക്കാന്‍ വ്യാജ സ്റ്റാമ്പ് തയ്യാറാക്കി ആര്‍എസ്എസിന്റെ വ്യാജ പ്രചരണം. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സ്റ്റാമ്പിന്റെ വ്യാജ ചിത്രം സൃഷ്ടിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ആദരം എന്ന് വ്യാജ ചിത്രം ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററില്‍ പറയുന്നു.
ഒരു മലയാളിയെ ആദ്യമായാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആദരിക്കുന്നതെന്നും പോസ്റ്ററിലുണ്ട്. ശ്രീലങ്കന്‍ ഫിലാറ്റലിക് ബ്യൂറോയുടെ സൈറ്റില്‍ ലഭ്യമായ മറ്റൊരു സ്റ്റാമ്പില്‍ ഫോട്ടോ ഷോപ്പ് ചെയ്താണ് കൃത്രിമം കാട്ടിയത്.
പോസ്റ്റര്‍ അബദ്ധത്തില്‍ ആരെങ്കിലും ഷെയര്‍ ചെയ്‌താല്‍ പിണറായിയെ ആദരിച്ചതായി സിപിഐ എം പ്രചാരണം എന്ന് വ്യാജ വാര്‍ത്ത സൃഷ്ടിക്കാനാണ് ശ്രമം.
മുമ്പ് മൂഡി റേറ്റിങ്ങില്‍ ഇന്ത്യ മുന്നിലെത്തി എന്ന് റിപ്പോര്‍ട്ട് വന്നപ്പോള്‍ ഈ മൂഡി പ്രശസ്ത ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ടോം മൂഡി എന്നുകരുതി സിപിഐ എം പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു.
എന്നാല്‍ പരിശോധനയില്‍ വ്യാജ ആര്‍ എസ് എസ് പ്രൊഫൈലുകളില്‍ നിന്നാണ് ടോം മൂഡിക്കെതിരെ ആക്രമണം നടന്നതെന്ന് വ്യക്തമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here