മധ്യപ്രദേശ് ഭൂരിപക്ഷ പരിശോധന വേണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ശരിവച്ച് സുപ്രീംകോടതി

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ രാഷ്ട്രീയ പ്രതിസന്ധി വിഷയത്തിൽ ഗവർണർ ലാൽജി ടണ്ഠന്റെ നടപടികളെ പൂർണ്ണമായും ശരിവച്ച് സുപ്രീംകോടതി.

ഭൂരിപക്ഷ പരിശോധന വേണമെന്ന ഗവർണറുടെ നിർദേശം ശരിയാണ്. നടന്നുകൊണ്ടിരിക്കുന്ന സഭയിലും ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർക്ക് ആവശ്യപ്പെടാം.

നടപ്പ് സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർക്ക് അധികാരം നിർദേശിക്കരുതെന്ന കോണ്ഗ്രസിന്റെ വാദം നിലനിൽക്കുന്നതല്ലെന്നും കോടതി.

മധ്യപ്രദേശ് രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പുറത്തിറക്കിയ വിശദമായ വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

22 കോൺഗ്രസ് എംഎൽഎമാരുടെ രാജിയെ തുടർന്ന് കഴിഞ്ഞ മാസമാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ താഴെ വീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here