അതിജീവന പോരാട്ടങ്ങള്‍ക്ക് ചെറുസഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ

കേരളത്തിന്റെ അതിജീവന പോരാട്ടങ്ങള്‍ക്ക് ഒരു ചെറു സഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.

കോളേജിലെ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ലാസ് കമ്മിറ്റികള്‍ മുഖേന സമാഹരിച്ച 32,310 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. സംസ്ഥാനവും രാജ്യവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഒന്നിച്ചുനിന്ന് അതിജീവിക്കാമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവുന്നത് സംഭാവന ചെയ്യാന്‍ ഏവരും തയ്യാറാകണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു.

അധ്യയനം ഇല്ലാത്ത ഈ ലോക്ക്ഡൗണ്‍ കാലത്തും വിവിധ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എസ്എഫ്‌ഐ. വിവിധ സര്‍ഗാത്മക പരിപാടികളിലൂടെയും സേവന പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പുവരുത്താനുള്ള പദ്ധതികളും ഇവര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News