തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം; കൊവിഡിന്റെ മറവില്‍ കേന്ദ്രത്തിന്റെ ചൂഷണം

അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ദുരിതകാലമാണിത്. കൊറോണ വൈറസിന്റെ വ്യാപനവും അതേത്തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലും അവരുടെ ജീവനോപാധിയാണ് ഇല്ലാതാക്കിയത്. ഇവരുടെ ദുരിതമകറ്റാന്‍ ഒരു നടപടിയും ഇതുവരെ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.


അവരുടെ അധ്വാനത്തിന്റെ വിഹിതമായി പ്രോവിഡന്റ് ഫണ്ടിലുള്ള തുക പിന്‍വലിക്കാന്‍ അനുവദിച്ചത് വലിയ ഔദാര്യമെന്ന മട്ടിലാണ് മോഡി സര്‍ക്കാര്‍ അവതരിപ്പിച്ചത്. തൊഴിലാളികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്നില്ലെന്ന് മാത്രമല്ല, അവരെ പിഴിയാന്‍ ഈ ദുരിതകാലത്തും ശ്രമിക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍.

എട്ട് മണിക്കൂര്‍ ജോലി എന്നത് പത്ത് മണിക്കൂറായി ഉയര്‍ത്താനാണ് നീക്കം. ‘അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ തീരുമാനം കൈക്കൊള്ളേണ്ടിവരുമെന്ന്’ പറഞ്ഞാണ് തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളിലൊന്ന് കവര്‍ന്നെടുക്കാനുള്ള നീക്കം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News