കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള; മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് ആവശ്യം; നടപടി വിഭാഗീയതയുണ്ടാക്കുന്നതാണെന്ന് സിപിഐഎം

കോഴിക്കോട്: കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള.

മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. ഇവരുടെ ഡാറ്റ തയ്യാറാക്കണമെന്നും ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനവുമുണ്ടാക്കണമെന്നും പാറക്കല്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ഇതിനായി കെഎംസിസിയുടെ സഹായം തേടണമെന്നും പാറക്കല്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

അബ്ദുള്ള പരാമര്‍ശത്തിനെതിരെ പരാതിയുമായി സിപിഐഎം രംഗത്തെത്തി. എംഎല്‍എയുടെ നടപടി വിഭാഗീയതയുണ്ടാക്കുന്നതാണ്. പാറക്കല്‍ അബ്ദുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സിപിഐഎം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News