Days of Survival: കാലഘട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് കോടിയേരി

തിരുവനന്തപുരം: Days of Survival സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കാലഘട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് കോടിയേരി പറഞ്ഞു. അതിജീവനകാലത്തെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള എസ്എഫ്‌ഐയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന കേരള മോഡലിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ടും ലോക്ക്ഡൗണിന്റെ പിരിമുറുക്കങ്ങളൊഴിവാക്കുന്ന കലാപ്രകടങ്ങളുമായും Days of Survival വരും ദിവസങ്ങളില്‍ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News