ലോക്ക്ഡൗണ്‍ ലംഘകരെ കണ്ടെത്താന്‍ പൊലീസിന്റെ ഡ്രോണ്‍ ഓപ്പറേഷന്‍

ലോക്ക്ഡൗണ്‍ ലംഘകരെ കണ്ടെത്താന്‍ കേരള പോലീസിന്റെ ഡ്രോണ്‍ ഓപ്പറേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ വന്‍ ഹിറ്റായി.ഡ്രോണ്‍ വട്ടമിട്ട് ആകാശത്ത് പറക്കുന്നത് കാണുമ്പോള്‍ ഓടി രക്ഷപെടുന്ന കാഴ്ച സിനിമാ സൃഷ്ടികളില്‍ പോലും കാണാനാകില്ല.കൊല്ലം ശൂരനാട് പോലീസ് തയാറാക്കിയ വീഡിയൊ പുറത്തുവിട്ടു.

ശൂരനാട് തെക്ക് അഴകത്ത് ദേവീക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ക്രിക്കറ്റ് കളിയാണിത്.30 പേരുണ്ടായിരുന്നു.5 പേര്‍ക്കെതിരെ കെസെടുത്തു.5 ബൈക്കുകളും പിടികൂടി.

ഇത് മലനട ചാലുംപാടില്‍ 25 ഓളം പേര്‍ ഹോളിബോള്‍ കളിക്കുന്ന രംഗം.ഇവരില്‍ ചിലരെ പോലീസ് പൊക്കി,പോലീസ് കേസുമെടുത്തു. കൊല്ലം ജില്ലയിലാകെ സിറ്റിയിലൂം റൂറലിലും പോലീസ് ഡ്രോണ്‍ ഓപ്പറേഷന്‍ ശക്തമാക്കി.വ്യാജവാറ്റ് കേന്ദ്രങളിലും,തീര പ്രദേശങളിലും നിരീക്ഷണം തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News