അതിഥിത്തൊഴിലാളികളുടെ സര്‍വേ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്

സാമൂഹ്യഅകലം പാലിക്കാതെയും ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലി നല്‍കിയും അതിഥിത്തൊഴിലാളികളുടെ സര്‍വേ നടത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സര്‍വേ നടത്തുന്നത്.

കോവിഡ്-19ന്റെ സാഹചര്യത്തില്‍ തൊഴില്‍വകുപ്പ് കേരളത്തിലെ അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം നടത്തിയിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാക്കുന്നതുകൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതിനിടെ കേന്ദ്ര ചീഫ് ലേബര്‍ കമീഷണര്‍ സംസ്ഥാനങ്ങളുടെയും ലേബര്‍ കമീഷണര്‍മാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചു.

വിവരശേഖരണം അടിയന്തരമായി നടത്തി 11-ന് നല്‍കണമെന്ന് അതില്‍ നിര്‍ദേശിച്ചു. കേരളത്തില്‍ വിവരശേഖരണം നടത്തിയതായി യോഗത്തില്‍ ലേബര്‍ കമീഷണര്‍ വ്യക്തമാക്കി.18 കോളമുള്ള സ്പ്രെഡ് ഷീറ്റാണ് കേരളത്തിലെ വിവരശേഖരണത്തിന് ഉപയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here