കൊവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ എത്തേണ്ട സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് ഇന്ത്യ മറിച്ചു നല്‍കി.വേഗത്തില്‍ പരിശോധനാ ഫലം നല്‍കുന്നതാണ് സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍.

പരിശോധന കിറ്റുകള്‍ ഇല്ലാതെ രാജ്യം പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.ഐസിഎംആര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിറ്റുകളുടെ ക്ഷാമം ലോക്ക്ഡൗണിനെ പോലും ബാധിച്ചവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരാളില്‍ പുതിയ രോഗാണു കടന്നിട്ടുണ്ടോ എന്ന് എളുപ്പം കണ്ടെത്താനാണ് സെറോളജിക്കല്‍ ടെസ്റ്റ് നടത്തുന്നത്. കൈവരലില്‍ നിന്ന് രക്തമെടുത്താണ് പരിശോധന.കഴിഞ്ഞ മാസം അവസാനം 5 ലക്ഷം സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News