വനംവകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് തുടക്കമായി

വനംവകുപ്പുമായി ബന്ധപ്പെട്ട ആനുകാലിക വിവരങ്ങളും അറിയിപ്പുകളും നല്‍കുന്നതിനും പൊതുജനാഭിപ്രായ രൂപീകരണം നടത്തുന്നതിനുമായി വനംവകുപ്പ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. വനം മന്ത്രി അഡ്വ.കെ.രാജു ആദ്യ സന്ദേശം അയച്ചു.

Kerala Forest എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ പിന്‍തുടരാവുന്നതാണ്.

വനം മന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ മുഖ്യവനം മേധാവി പി.കെ.കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍, പിസിസിഎഫ് ഡി.കെ. വര്‍മ്മ, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡി. മായ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദ്മ മഹന്തി എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel