പ്രവാസികളെ തിരികെയെത്തിക്കണം, പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം: പ്രധാനമന്ത്രിക്ക് വീണ്ടും വിശദമായ കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്നും വിശദമായ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍, ഹൃസ്വകാല പരിപാടികള്‍ക്ക് പോയവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകളുണ്ട്.

ഇവര്‍ക്ക് മടങ്ങാന്‍ സാധിക്കുന്നില്ല. വരുമാനമൊന്നും ഇല്ലാത്തതിനാല്‍ ഇവരുടെ ജീവിതം അസാധ്യമാകുകയാണ്. ഇവര്‍ക്കും, മറ്റ് അടിയന്തര ആവശ്യമുള്ളവരോ, പ്രയാസം നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക് പ്രത്യേകവിമാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്.

എല്ലാ അന്താരാഷ്ട്ര നിബന്ധനകളും പാലിച്ചുകൊണ്ട് ഇവരെ തിരികെ എത്തിക്കണം.

തിരികെ വരുന്നവരുടെ പരിശോധന, ക്വാറന്റൈന്‍ എന്നിവ സര്‍ക്കാര്‍ നിര്‍വ്വഹിക്കും. സുപ്രീംകോടതി പ്രവാസി വിഷയത്തില്‍ ഒരു നിലപാട് പ്രഖ്യാപിച്ചു.

പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് സാധ്യമായ എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. എല്ലാ സുരക്ഷാ ക്രമീകരണവും തയ്യാറാക്കും.

കൊറോണ വൈറസിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികളും കേന്ദ്രം തയ്യാറാക്കണമെന്ന് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News