രോഗവ്യാപനം എപ്പോള്‍ എവിടെ, ഉണ്ടാകുമെന്ന് പ്രവചിക്കാനാകില്ല; ആള്‍ക്കൂട്ടം വേണ്ട, നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കളയാമെന്ന ധാരണ അപകടകരമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കളയാമെന്ന ധാരണ അപകടകരമാണ്. രോഗവ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാകില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും സമൂഹ വ്യാപനത്തിലേക്ക് നയിച്ചേക്കാം. ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ച്ചയും വരുത്താനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഷു തലേന്നായതുകൊണ്ടായിരിക്കാം ജനം പുറത്തിറങ്ങുന്നത്. ഇന്ന് വടക്കന്‍ കേരളത്തില്‍ നിയന്ത്രണം ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ പ്രശ്നം ഗൗരവമായി കാണണം. ഒരു കാരണവശാലും അനാവശ്യമായി ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്.

പൊതുസ്ഥലത്ത് കൂടുതല്‍ ആളുകള്‍ എത്തുന്നത് അനുവദിക്കില്ല. ഡയാലിസിസ് രോഗികളെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍, സന്നദ്ധ സേവകരുണ്ട്. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരും അതിര്‍ത്തി കടക്കുന്നു. കേരളത്തിനുള്ളിലേക്ക് ആളുകള് വരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News