കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; സഹായിക്കാനാവണം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്

തിരുവനന്തപുരം: കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനത്തെ സഹായിക്കാനാവണം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലൂടെയാകണം കമ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം.

ഏതെങ്കിലുമൊരു കൂട്ടര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ മത്സരബുദ്ധിയോടെ ഇടപെടും. ഇത് ശരിയായ രീതിയല്ല. ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ പ്രവണത കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും തൊഴിലാളികളും ജീവനക്കാരും 24 മണിക്കൂറും മുഴുകി നില്‍ക്കുന്നുണ്ട്. ഇവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കമ്യൂണിറ്റി കിച്ചണ്‍ ഇവരുടെ നേതൃത്വത്തിലാണ്. നല്ല നിലയ്ക്കാണ് പ്രവര്‍ത്തനം നടക്കുന്നത്.

ധാരാളം വ്യക്തികളും സംഘടനകളും സാധനങ്ങളും മറ്റും സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍ അപൂര്‍വം ചിലയിടത്ത് ഈ രംഗത്തെ രാഷ്ട്രീയ ഇടപെടല്‍ അവസാനിക്കുന്നില്ല, കുറച്ച് വര്‍ധനവിന്റെ ലക്ഷണം കാണിക്കുന്നുമുണ്ട്. ഇതൊഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എത്തിയ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലക്ഷദ്വീപുകാര്‍ കേരളത്തില്‍ ധാരാളമുണ്ട്. വിവിധ കാര്യങ്ങള്‍ക്ക് ഇവര്‍ കേരളത്തെ ആശ്രയിക്കുന്നു. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കേരളത്തെ ആശ്രയിക്കുന്നു. അവരില്‍ പലരുടെയും കൈയ്യില്‍ പണമില്ലാതായി. ഇവര്‍ക്കും ആവശ്യമായ ഭക്ഷണ സൗകര്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News