”നേരത്തെ നമ്മള്‍ ഒഴിവാക്കിയ പ്രവണത തിരിച്ചുവരുന്നു; തിരുവല്ലയില്‍ ഇത് കണ്ടു”; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ സമയത്ത് ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: നേരത്തെ നമ്മള്‍ ഒഴിവാക്കിയ പ്രവണത തിരിച്ചുവരുന്നു. തിരുവല്ലയില്‍ കണ്ടത് ഇതാണ്. ലോറിയില്‍ നിന്ന് ചരക്ക് ഇറക്കണമെങ്കില്‍ നോക്കുകൂലി വേണമെന്ന് ചിലര്‍ നിര്‍ബന്ധിച്ചു. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ എല്ലാ സംഘടിത തൊഴിലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതും അവസാനിപ്പിച്ചതുമാണ്.

ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും. ഈ ഘട്ടത്തില്‍ നോക്കുകൂലി പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കിയിരിക്കില്ല. ഫലപ്രദമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അത്തരം വഴിവിട്ട നീക്കം നടത്തുന്നവര്‍ അതില്‍ നിന്ന് മാറിനില്‍ക്കണം. അംഗീകൃത കൂലിക്ക് അര്‍ഹതയുണ്ടെങ്കിലേ അത് ലഭിക്കൂ. അനധികൃത കൂലി ആരും ആഗ്രഹിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel