തങ്ങായി നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി; ദുരിതാശ്വാസനിധിയിലേക്ക് കപ്പ വിളവെടുപ്പിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത കര്‍ഷകനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കപ്പ വിളവെടുപ്പിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത വയനാട് മുള്ളന്‍കൊല്ലിയിലെ കര്‍ഷകനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കര്‍ഷകന്‍ ചെയ്തത് ശ്രദ്ധേയമായ കാര്യമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

”തങ്ങായി നില്‍ക്കുന്ന എല്ലാ നല്ല മനസുകളോടും നന്ദി അറിയിക്കുന്നു. ഈ സ്ഥിതിയുടെ പൂര്‍ണ്ണമായ ക്രഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അതുണ്ടാക്കിയ മാറ്റം ചെറുതല്ല. ലോക്ക് ഡൗണുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ജാഗ്രത കൈവിടേണ്ട സാഹചര്യമില്ല. പ്രധാനമന്ത്രി പറയുന്നത് നോക്കി സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടി പ്രഖ്യാപിക്കും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News