”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

അബുദാബി: എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍.

യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി, അല്‍ ബയാന്‍, അല്‍ ഇത്തിഹാദ്, ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങി ഗള്‍ഫിലെ വിവിധ മാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ ആ പരമാര്‍ശം ഇടം നേടി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിക്കുന്ന ചിത്രം സഹിതമാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

യുഎഇയുമായി സഹകരിച്ച് പ്രവാസികള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധ സംഘടനകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ട വിവരവും അറബ് മാധ്യമങ്ങളില്‍ വാര്‍ത്തയായി.

കേരളവും യുഎഇയും തമ്മിലുള്ള ബന്ധവും കേരളത്തിലെ പ്രളയ സമയത്ത് യുഎഇ ഭരണാധികാരികള്‍ നല്‍കിയ കരുതലിനെക്കുറിച്ചും സഹായവാഗ്ദാനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുഎഇ ഭരണാധികാരികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി പരാമര്‍ശം നടത്തിയത്.

പ്രവാസികളെ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍. ഈ കൊറോണക്കാലത്തും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുകയാണ്. പ്രവാസികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഭരണാധികാരികളെ കേരളം പ്രത്യേക നിലയില്‍ തന്നെ കാണുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News