ആരോഗ്യപ്രവര്‍ത്തകരെ കരുതുക എന്നതാണ് ഓരോരുത്തരുടെയും കടമ; പിപിഇ കിറ്റുകള്‍ നല്‍കിയ ഡിവൈഎഫ്‌ഐയ്ക്ക് ഹൃദയം നിറഞ്ഞ ലാല്‍സലാം; അഭിനന്ദനങ്ങളുമായി ഡോ.ബിജു

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംവിധായകന്‍ ഡോ. ബിജു.

ഡോ. ബിജുവിന്റെ വാക്കുകള്‍:

ഈ രോഗ ദുരിത കാലത്ത് ഇതുപോലത്തെ ചിന്തകള്‍ ആണ് വേണ്ടത്..ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും മാനവികമാക്കുന്നത് ഇത്തരത്തില്‍ വേറിട്ട ജനങ്ങളോടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ്..ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വലിയ സ്‌നേഹത്തോടെയാണ് ഇതിനെ നോക്കി കാണുന്നത്..ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് ഇന്ന് ഈ യുദ്ധത്തെ നേരിടാന്‍ രാപകല്‍ ഇല്ലാതെ പോരാടുന്നത്. അവരെ കരുതുക എന്നതാണ് നമ്മുടെ ഓരോരുത്തരുടെയും കടമ.. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുന്ന ഡി വൈ എഫ് ഐ പ്രസ്ഥാനത്തിന് ഹൃദയം നിറഞ്ഞ ലാല്‍സലാം….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News