40 ലിറ്റര്‍ വിദേശമദ്യവുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം താനൂരില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. താനൂര്‍ കളരിപ്പടി സ്വദേശി ഗിരീഷാണ് നാല്‍പ്പത് ലിറ്റര്‍ വിദേശ മദ്യവുമായി അറസ്റ്റിലായത്.

താനൂര്‍ കളരിപ്പടിയില്‍ പാടം കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വയലില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകിട്ടിയില്ല. തുടര്‍ന്ന് പ്രദേശവാസികളില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവര്‍ത്തകനായ ഗിരീഷിനെ പോലിസ് നിരീക്ഷിച്ചത്.

രണ്ടാഴ്ചയോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് പോലിസ് ഗിരീഷിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്. വീടിനോട് ചേര്‍ന്ന് ശവക്കല്ലറയുടെ മാതൃകയില്‍ അറകളുണ്ടാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. നാല്‍പ്പത് ലിറ്ററോളം മദ്യം പിടിച്ചെടുത്തു.

ഒട്ടുമ്പുറം പാലത്തിന് ചുവട്ടില്‍വെച്ചാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചിറയ്ക്കല്‍, ഒട്ടുമ്പുറം ഭാഗങ്ങള്‍ ഗിരീഷ് ബ്ലാക്കില്‍ മദ്യവില്‍പ്പന നടത്താറുണ്ട്. ബീവറജില്‍നിന്നു വാങ്ങുന്ന മദ്യം വലിയ തുകക്ക് മറിച്ചുവില്‍ക്കുകയാണ് രീതി. സമാനമായ വേറേ കേസിലും പ്രതിയാണ് ഗിരീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News