സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക, നമ്മള്‍ അതിജീവിക്കും; പ്രേം കുമാര്‍

ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നമ്മള്‍ അതിജീവിക്കുമെന്ന് നടന്‍ പ്രേം കുമാര്‍.

”കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം കോവിഡ് 19നെ ചെറുത്ത് തോല്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. നമുക്കും അതിനോട് ചേര്‍ന്ന് നില്‍ക്കാം. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കുക, അക്ഷരം പ്രതി പാലിക്കുക. രോഗം നമുക്ക് പടരില്ലെന്നും നമ്മളിലൂടെ മറ്റുള്ളവരിലേക്ക് പകരില്ലെന്നും നാം ഉറപ്പു വരുത്തണം.”

”സോപ്പ് കൊണ്ട് കൈ കഴുകുക. നമ്മള്‍ സ്പര്‍ശിക്കുന്ന വസ്തുക്കളെല്ലാം അണുവിമുക്തമാക്കുക. ഏറ്റവും പ്രധാനം സാമൂഹ്യ അകലം പാലിക്കുക. അതിജീവനത്തിന്റെ ഈ നാളുകളില്‍ നമുക്ക് നമ്മുടെ വീടുകളില്‍ കഴിയാം. മഹാപ്രളയങ്ങളെയും മഹാദുരന്തങ്ങളെയും പകര്‍ച്ചവ്യാധികളെയുമൊക്കെ അതിജീവിച്ച നമ്മള്‍ കൊവിഡ് 19നെ തീര്‍ച്ചയായും അതിജീവിക്കും.” പ്രേം കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News