രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്‌; രാവിലെ 10ന്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്‌ച രാവിലെ 10ന്‌ രാജ്യത്തോട്‌ സംസാരിക്കും. മാർച്ച്‌ 24ന്‌ അർധരാത്രി ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ ചൊവാഴ്ച അർധരാത്രി അവസാനിക്കും.

ചില മേഖലകളിൽ ഇളവുകളോടെ ഏപ്രിൽ അവസാനംവരെ നീട്ടാനാണ്‌ ധാരണ. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഇക്കാര്യം ചർച്ച ചെയ്‌തിരുന്നു.

ജില്ലകളെ പച്ച, മഞ്ഞ, ചുവപ്പ്‌ വിഭാഗമായി തിരിച്ച്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശമുണ്ട്‌. കോവിഡ്‌ റിപ്പോർട്ട്‌ ചെയ്യാത്ത ജില്ലകളെ പച്ച ഗ്രൂപ്പിൽപെടുത്തി കാർഷിക, നിർമാണ, ഉൽപ്പാദന പ്രവർത്തനങ്ങൾക്ക്‌ അനുമതി നൽകിയേക്കും.

രോഗവ്യാപനം കുറഞ്ഞ തോതിലുള്ള ജില്ലകളെ മഞ്ഞ ഗ്രൂപ്പിലും രോഗബാധ രൂക്ഷമായ ജില്ലകളെ ചുവപ്പിലും ഉൾപ്പെടുത്തും. ഇവിടങ്ങളിൽ നിയന്ത്രണം കർശനമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, മാളുകൾ എന്നിവയുടെ സാധാരണപ്രവർത്തനം അനുവദിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News