കരുതലിന്റെ കരുത്തില്‍ കേരളം; പാലക്കാട്‌ ജില്ലയില്‍ നാലുപേർ രോഗം ഭേദമായി വീടുകളിലേക്ക്‌

മനം നിറഞ്ഞ്, നന്ദി പറഞ്ഞ് തീരാതെയാണ് അവർ ആശുപത്രി വിട്ടത്. പാലക്കാട്‌ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ നാലുപേരാണ് രോ​ഗം ഭേദമായി സ്വന്തം വീടുകളിലെത്തിയത്.

ചാലിശ്ശേരി മുക്കൂട്ട സ്വദേശി ഫിറോസ് (36), കാരാകുർശ്ശി തിയ്യത്താളൻ വീട്ടിൽ അബ്‍ദുൾ സലാം (51), ഒറ്റപ്പാലം വരോട് സ്വദേശി മുഹമ്മദ് ബഷീർ (53), കിഴക്കഞ്ചേരി പാലക്കുഴി സ്വദേശി ഡിലറ്റ് ജോൺസൻ (27) എന്നിവരാണ് രോ​ഗമുക്തി നേടിയത്.

ചികിത്സയിൽ ഫിറോസിനെ അത്‍ഭുതപ്പെടുത്തിയത് ആശുപത്രി ജീവനക്കാരുടെ പെരുമാറ്റമാണ്. ഭക്ഷണം തരുകമാത്രമല്ല, വയര്‍ നിറഞ്ഞോ എന്ന് ദിവസും ചോദിക്കുമായിരുന്നു. ഇത്രയും കരുതൽ കാണിക്കുന്ന സർക്കാർ സംവിധാനമുള്ളപ്പോൾ അതിജീവിക്കുമെന്ന് ഉറപ്പായിരുന്നു ഫിറോസിന്.

ജില്ലാ ആശുപത്രിയിൽ ലോകനിലവാരത്തിലുള്ള ചികിത്സയാണ് കിട്ടിയതെന്ന്‌ അബ്‌ദുൾ സലാം പറയുന്നു. ആർക്കും രോ​ഗം പടർത്താതെ പ്രതിസന്ധിഘട്ടം കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ടെന്ന്‌ മുഹമ്മദ് ബഷീര്‍ പറഞ്ഞു. അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ പകച്ച് നിൽക്കാതെ നേരിടാമെന്ന് തീരുമാനമെടുത്തയാളാണ് കിഴക്കഞ്ചേരി സ്വദേശി ഡിലറ്റ് ജോൺസൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here