ക്യാന്‍സര്‍ രോഗികള്‍ക്കും വയോജനങ്ങള്‍ക്കും സൗജന്യ വാഹനസൗകര്യം ഏര്‍പ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ്

ക്യാന്‍സര്‍ രോഗികള്‍ക്കും വയോജനങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സൗജന്യ വാഹനസൗകര്യം ഏര്‍പ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ്. മഹേന്ദ്ര ലോജിസ്റ്റിക്സുമായി സഹകരിച്ചാണ് കൊച്ചി നഗരപരിധിയില്‍ സിറ്റി പൊലീസ് സൗജന്യ ടാക്സി സര്‍വ്വീസ് ലഭ്യമാക്കുന്നത്.

ക്യാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസിന് വിധേയരാകുന്നവര്‍ക്കും നിരാംലബരായ വയോജനങ്ങള്‍ക്കും അടിയന്തരഘട്ടങ്ങളില്‍ വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കുന്നത്.

24 മണിക്കൂറും സേവനം ലഭിക്കുന്ന അഞ്ച് ടാക്സി സര്‍വ്വീസുകള്‍ കൊച്ചി നഗരപരിധിയില്‍ ഉണ്ടാകും. മഹേന്ദ്ര ലോജിസ്റ്റിക്സുമായി ചേര്‍ന്ന് നടത്തുന്ന രക്ഷാ പദ്ധതി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പൂങ്കു‍ഴലി ഐപിഎസ് നിര്‍വ്വഹിച്ചു.

എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസ് സേവനം ലഭ്യമാക്കാന്‍ സ്വരക്ഷ ഹെല്‍പ്പ് ലൈന്‍റെ 8590202050 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. കൊച്ചി പരിധിയില്‍പ്പെടുന്ന തോപ്പുംപടി, ഹൈക്കോടതി, വൈറ്റില, ഇടപ്പളളി എന്നിവിടങ്ങളിലായി ടാക്സി വാഹനങ്ങള്‍ സദാസമയവും സന്നദ്ധമായിരിക്കും. പൂര്‍ണമായും കോവിഡ് പ്രതിരോധ നടപടിക്രമങ്ങള്‍ പാലിച്ചാകും വാഹനഗതാഗതം നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News