യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Friday, January 27, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം

    ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം

    ഡിസിസിയുടെ റിപ്പബ്ലിക് ദിന കാർഡിൽ സവർക്കർ

    ഡിസിസിയുടെ റിപ്പബ്ലിക് ദിന കാർഡിൽ സവർക്കർ

    ആദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ്

    ആദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ്

    റിപ്പബ്ളിക് ദിനത്തിൽ വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി;പ്രതിയെ പിടികൂടാനായില്ല

    റിപ്പബ്ളിക് ദിനത്തിൽ വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി;പ്രതിയെ പിടികൂടാനായില്ല

    ലോകകപ്പ് ഹോക്കി: ജപ്പാന് എട്ടിൻ്റെ പണി നൽകി ഇന്ത്യ

    ലോകകപ്പ് ഹോക്കി: ജപ്പാന് എട്ടിൻ്റെ പണി നൽകി ഇന്ത്യ

    ജിയോയെ പൂട്ടാന്‍ പതിനെട്ടാം അടവുമായി എയര്‍ടെല്‍; ഉപയോക്താക്കള്‍ക്ക് നല്ലകാലം തന്നെ

    താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച് എയര്‍ടെല്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു

by വെബ്‌ ഡസ്ക്
3 years ago
യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു
Share on FacebookShare on TwitterShare on Whatsapp

Read Also

74ാം റിപ്പബ്ലിക് ദിനാഘോഷം; വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ്

സംസ്ഥാന സർക്കാർ നവകേരളം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു: ഗവർണർ

ഈ റിപ്പബ്ലിക് ദിനം ഏറെ സവിശേഷപ്പെട്ടത്: പ്രധാനമന്ത്രി

ലണ്ടന്‍ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട മറ്റു മേഖലകളെക്കുറിച്ചും ലോക കേരളസഭ അംഗങ്ങളും കണ്ട്രോള്‍റൂം അംഗങ്ങളും അടിയന്തരയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ ഒരുക്കി.
യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന 500ഓളം വിദ്യാര്‍ത്ഥികളെ ലോക കേരളസഭ ഓണ്‍ലൈന്‍ ലിങ്ക് മുഖേന ഡാറ്റ ശേഖരിക്കുവാനും അവര്‍ കോവിഡ് പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന വിവിധ മാനസിക, സാമ്പത്തിക, പഠന, നിയമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിഞ്ഞതായി യോഗം വിലയിരുത്തി.

ADVERTISEMENT

വിദ്യര്‍ത്ഥികളുടെ ആശങ്ക അകറ്റാന്‍ ലോക കേരള സഭ നടത്തിയ പ്രവര്‍ത്തനം ലോക മാതൃകയാകുന്നു. യുകെയിലുള്ള വിദ്യര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ ലോക കേരള സഭ അംഗങ്ങളെയും നാട്ടിലുള്ള എം എല്‍ എ /എം പി മാരെയും വിളിച്ചറിയിച്ചത് പ്രകാരമാണ് ലോക കേരള സഭ ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യ ഘട്ടം രജിസ്റ്റര്‍ ചെയ്ത 500 ഓളം കുട്ടികളെ എല്‍കെഎസ് വളണ്ടിയര്‍മാര്‍ നിരന്തരം ബന്ധപെട്ടിരുന്നു.അതില്‍ പ്രശ്‌നങ്ങള്‍ അറിയിച്ച 10% കുട്ടികളെ ലോക കേരള സഭ കണ്ട്രോള്‍ റൂം അംഗങ്ങള്‍ കൃത്യമായി ഇടപെട്ടുകൊണ്ട് പ്രശ്‌നപരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്തി.

എല്‍കെഎസ് കണ്ട്രോള്‍ റൂമിലെ അംഗങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന മികവ് കൊണ്ട് വിദ്യര്‍ത്ഥികളുടെയും അവരുടെ നാട്ടിലെ രക്ഷകര്‍ത്താക്കളുടെ ആശങ്ക ഒരു പരിധിവരെ ശമിപ്പിക്കാന്‍ ഉപകരിച്ചു. ഈ കോവിഡ് 19 കാലം കഴിയുന്നതു വരെ വിവിധ എല്‍കെഎസ് കണ്ട്രോള്‍റൂം അംഗങ്ങള്‍ വിദ്യര്‍ത്ഥികളുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഉണ്ടാവണമെന്നും പ്രധാന പ്രശ്‌നങ്ങള്‍ കണ്ട്രോള്‍റൂമിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും യോഗം തീരുമാനിച്ചു. ഇത്തരം കാര്യ ക്ഷമമായ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് നോര്‍ക്ക റൂട്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടാതെ പുതിയതായി അടുത്തകാലത്ത് യുകെയില്‍ എത്തിയ നേഴ്‌സ്മാരുടെയും ഒറ്റയ്ക്ക് താമസിക്കുന്ന മലയാളികളുടെയും വിവിധ പരീക്ഷകള്‍ക്കും സന്ദര്‍ശനത്തിനും എത്തിയവരുടെ ഡാറ്റ ലോക കേരളസഭ മറ്റൊരു ഓണ്‍ലൈന്‍ ലിങ്ക് വഴി ശേഖരിക്കുവാനും ഘഗട കണ്ട്രോള്‍ ബോര്‍ഡ് അംഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാനും തീരുമാനിച്ചു.

കൂടാതെ യു കെയിലെ ലോക കേരളസഭ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധപെടുത്തുവാനും നവമാധ്യമ കൂട്ടായ്മയുടെ കരുത്ത് ഉപയോഗിക്കുവാന്‍ വേണ്ടിയും ഒരു ഫേസ്ബുക് പേജ് തുടങ്ങുവാനും യോഗം തീരുമാനിച്ചു.

പിപിഇ കിറ്റുകളുടെ അപര്യാപ്തത മൂലം കോവിഡ് രോഗികളുടെ പരിചരണത്തില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മലയാളീ ഡോക്ടര്‍മാര്‍, നഴ്സ്മാര്‍, മറ്റു മെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ആശങ്ക പങ്കുവെച്ച ഘഗട കണ്‍ട്രോള്‍റൂം യോഗം, യു കെ ഗവണ്മെന്റിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാവാനും വ്യോമയാന ഗതാഗതം സാധ്യമാകുന്ന മുറയ്ക്ക് യു കെയില്‍ നിന്നും കേരളത്തിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കുവാനും യു കെ ഗവണ്മെന്റിനോടും, ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരിനോടു ആവശ്യപ്പെടാനും ഇതിനു സഹായകരമായ പ്രവര്‍ത്തനത്തിനുതകുന്ന അഭ്യര്‍ത്ഥനകള്‍ കേരള സര്‍ക്കാരിനോട് സമര്‍പ്പിക്കാനും എല്‍കെഎസ് യു കെ കണ്ട്രോള്‍റൂം യോഗം അഭ്യര്‍ത്ഥിച്ചു.

കോവിഡ് 19 വൈറസ് ബാധ കൊണ്ട് മരണമടഞ്ഞ മലയാളികളുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തിയ യോഗം യുകെയിലെ പൊതുജന സമൂഹം ഈ കോവിഡ് 19 കാലത്തു അനുഭവിക്കുന്ന മറ്റു അടിയന്തിര ശ്രെദ്ധ വേണ്ട പ്രശ്‌നങ്ങള്‍ ലോക കേരളസഭയെ അറിയിക്കുന്നതിനു വേണ്ടി ‘കോവിഡ് 19 ഹെല്‍പ്ഡെസ്‌ക്’ തുടങ്ങുവാനും വിവിധ നിര്‍ദ്ദേശങ്ങള്‍ ലോക കേരളസഭ അംഗങ്ങളുടെ താഴെ കൊടുത്ത ഇമെയില്‍, വാട്‌സ്ആപ്പ് /ഫോണ്‍ നമ്പര്‍വഴിയോ ഫേസ്ബുക് വഴിയോ അറിയിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും വിവിധ കട ബാധ്യതകളില്‍ നിന്നും കരകയറാനും ലോകത്തിനു തന്നെ മാതൃകആയ കേരളത്തിലെ ആരോഗ്യ സംരക്ഷണ പരിപാലനത്തിനു ശക്തി പകരാനും വേണ്ടി സാധ്യമായ സാമ്പത്തിക സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ലോക കേരള സഭ അംഗങ്ങള്‍ യുകെയിലെ പൊതുജന സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ലോക കേരളസഭ അംഗം ശ്രീ ഹരിദാസ് തെക്കേമുറി അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക കേരള സഭ അംഗങ്ങള്‍ ആയ ശ്രീമതി സ്വപ്ന പ്രവീണ്‍, ശ്രീ കാര്‍മല്‍ മിറാന്‍ഡ, ശ്രീ രാജേഷ് കൃഷ്ണ, ശ്രീ ആഷിഖ് മുഹമ്മദ്, ശ്രീ ഷാഫി റഹ്മാന്‍, ശ്രീ ജയന്‍ എടപ്പാള്‍ തുടങ്ങിയവരും ഘഗട കണ്ട്രോള്‍റൂം യോഗത്തില്‍ യുകെയിലെ വിവിധ സംഘടനകളെയും സാംസ്‌ക്കാരിക സമിതികളെയും പ്രതിനിധീകരിച്ച് ശ്രീ ബിജു പിള്ള (ലണ്ടന്‍ സ്‌പോര്‍ട്ടസ് ലീഗ്), ശ്രീ നിഷാര്‍, ശ്രീ അബൂബക്കര്‍ സിദ്ധീഖ് കെ (അല്‍ ഇഹസാന്‍), ശ്രീമതി നിധിന്‍ ചന്ദ് (സ്‌കോട്‌ലണ്ടിലെ സാമൂഹിക പ്രവര്‍ത്തക), ശ്രീ ഫൈസല്‍ നാലകത്ത് (ലണ്ടനിലെ സാമൂഹിക പ്രവര്‍ത്തകന്‍), ശ്രീ റോസ്ബിന്‍ രാജന്‍ (യുനൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍), ശ്രീ അപ്പ ഗഫൂര്‍ (എലിഫന്റ് ആന്‍ഡ് കാസില്‍ മലയാളി സമാജം), ശ്രീ കെ.കെ. മോഹന്‍ദാസ്(ഒഐസിസി), ശ്രീ ബാലകൃഷ്ണന്‍ ബാലഗോപാല്‍ (കെന്റ് മാധ്യമ പ്രവര്‍ത്തകന്‍), ഡോക്ട്ടര്‍ സജയ് അച്ചുതന്‍ (ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസീശ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) എന്നിവര്‍ പങ്കെടുത്തു.

കോവിഡ് 19 ലോക കേരള സഭ ഹെല്‍പ് ഡെസ്‌ക് :

(1)ശ്രീ ഹരിദാസ് തെക്കും മുറി
ഫോണ്‍ /വാട്‌സാപ്പ്:+447775833754
ഇമെയില്‍ : tharidas@aol.com

(2)ശ്രീ ആഷിഖ് മുഹമ്മദ് നാസര്‍help de
ഫോണ്‍ /വാട്‌സാപ്പ് : +447415984534
ഇമെയില്‍: ashikmn@gmail.com

(3)ശ്രീ ജയന്‍ ഇടപ്പാള്‍
ഫോണ്‍ /വാട്‌സാപ്പ് : +447970313153
ഇമെയില്‍: jayanedapal@gmail.com

Tags: amazon coronacoronaCovidHELP DESKindialoka kerala sabhaUK
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം
Big Story

ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം

January 27, 2023
ഡിസിസിയുടെ റിപ്പബ്ലിക് ദിന കാർഡിൽ സവർക്കർ
Big Story

ഡിസിസിയുടെ റിപ്പബ്ലിക് ദിന കാർഡിൽ സവർക്കർ

January 27, 2023
ആദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ്
Latest

ആദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ്

January 26, 2023
റിപ്പബ്ളിക് ദിനത്തിൽ വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി;പ്രതിയെ പിടികൂടാനായില്ല
Latest

റിപ്പബ്ളിക് ദിനത്തിൽ വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി;പ്രതിയെ പിടികൂടാനായില്ല

January 26, 2023
ലോകകപ്പ് ഹോക്കി: ജപ്പാന് എട്ടിൻ്റെ പണി നൽകി ഇന്ത്യ
Latest

ലോകകപ്പ് ഹോക്കി: ജപ്പാന് എട്ടിൻ്റെ പണി നൽകി ഇന്ത്യ

January 26, 2023
സൂര്യ- ജ്യോതിക, പൃഥ്വി-സുപ്രിയ ജോഡികള്‍ ഒരേ ഫ്രെയിമില്‍
Entertainment

സൂര്യ- ജ്യോതിക, പൃഥ്വി-സുപ്രിയ ജോഡികള്‍ ഒരേ ഫ്രെയിമില്‍

January 26, 2023
Load More

Latest Updates

ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം

ഡിസിസിയുടെ റിപ്പബ്ലിക് ദിന കാർഡിൽ സവർക്കർ

ആദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ്

റിപ്പബ്ളിക് ദിനത്തിൽ വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി;പ്രതിയെ പിടികൂടാനായില്ല

ലോകകപ്പ് ഹോക്കി: ജപ്പാന് എട്ടിൻ്റെ പണി നൽകി ഇന്ത്യ

സൂര്യ- ജ്യോതിക, പൃഥ്വി-സുപ്രിയ ജോഡികള്‍ ഒരേ ഫ്രെയിമില്‍

Don't Miss

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്
DontMiss

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

January 13, 2023

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ഫുൾസ്റ്റോപ്പ്

കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം January 27, 2023
  • ഡിസിസിയുടെ റിപ്പബ്ലിക് ദിന കാർഡിൽ സവർക്കർ January 27, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE