ലോകത്ത് കൊവിഡ് മരണം 1,19,000 കടന്നു; 19 ലക്ഷത്തിലേറെ രോഗബാധിതര്‍

ലോകത്ത് കൊവിഡ് മരണം 1,19,500 കടന്നു. രോഗബാധിതര്‍ പത്തൊന്പത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 58600 കടന്നു.

24 മണിക്കൂറിനിടെ അമേരിക്കയിൽ 1,505 പേരാണ് മരിച്ചത്. ആകെ മരണം 23,640 ആയി. അതേസമയം ഇറ്റലിയിൽ മരണം 20,000 കടന്നു.

സ്പെയിനിൽ മരണം 18000ത്തോട് അടുത്തു. ഫ്രാൻസിൽ 14,967 പേരും ബ്രിട്ടനിൽ 11,329 പേരും ഇതേവരെ മരിച്ചു.

അമേരിക്ക കഴിഞ്ഞാൽ ഇന്നലെ ഏറ്റവുമധികം പേർ മരിച്ചത് ബ്രിട്ടനിലാണ്. ലോകത്താകെ ഇന്നലെ മാത്രം മരിച്ചത് അയ്യായിരത്തിലേറെ പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News