രക്തം വേണോ എസ്‌ എഫ്‌ ഐ ആപ്‌ ഇൻസ്റ്റാൾ ചെയ്യൂ

വയനാട്ടിൽ രക്തദാനത്തിന്‌ സന്നദ്ധരായ ആയിരക്കണക്കിന്‌ വിദ്യാർത്ഥികളുടെ വിവരങ്ങളുമായി എസ്‌ എഫ്‌ ഐയുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി.
രക്തം ലഭിക്കാത്ത സാഹചര്യം പൂർണ്ണമായും ഒഴിവാക്കുകയെന്ന‌ ലക്ഷ്യവുമായി വയനാട്‌ ജില്ലാ കമ്മറ്റിയാണ്‌ സംരഭത്തിന്‌ പിന്നിൽ.

രക്തബാങ്കുകളിൽ രക്തത്തിന്‌ ക്ഷാമമുണ്ടെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിന്‌ പിന്നാലെ എസ്‌ എഫ്‌ ഐ ഏറ്റെടുത്തിരിക്കുകയാണ്‌ ഭാവിയിലും ഒട്ടേറെപ്പേർക്ക്‌ ഗുണകരമാവുന്ന ഈ ചുവട്‌ വെപ്പ്‌.ജില്ലയിലാകെ 27 കലാലയങ്ങളുണ്ട്‌.ആദ്യ ഘട്ടത്തിൽ തന്നെ രക്തം നൽകാൻ സന്നദ്ധരായത്‌‌ 3000പേർ.

കൂടുതൽ പേർ വരും ദിവസങ്ങളിൽ അംഗങ്ങളാവും.ഏത്‌ സാഹചര്യത്തിലും ഓടിയെത്താൻ ഇങ്ങനെ ആയിരക്കണക്കിനു മിടുക്കരെ സജ്ജരാക്കുകയാണ്‌‌ എസ്‌ എഫ്‌ ഐ ജില്ലാ കമ്മറ്റിയുടെ ലക്ഷ്യം.പ്ലേസ്റ്റോറിൽ എസ്‌ എഫ്‌ ഐ സ്റ്റുണ്ടെന്റ്‌ പാലിയേറ്റീവ്‌ എന്ന് സെർച്ച്‌ ചെയ്ത്‌ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം.

എസ്‌ എഫ്‌ ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഫേസ്ബുക്കിൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു. സ്ഥലവും ആവശ്യമായ രക്തഗ്രൂപ്പും ടൈപ്പ്‌‌ ചെയ്തൽ ഞൊടിയിടയിൽ വിവരങ്ങൾ ലഭിക്കും.ഫോണിൽ വിളിച്ച്‌ ആവശ്യമറിയാക്കാം.അനവധിപേരിൽ അടുത്തുള്ളൊരാൾ നിങ്ങൾക്കരികിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News