
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിരവധിപേർ.തിരുവനന്തപുരം സ്വദേശിയും എഞ്ചിനയറിംഗ് വിദ്യാർത്ഥിയുമായ ജ്വാല മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വീട്ടിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് കൈ നീട്ടം നൽകി.
നാല് വർഷം കുടുക്കയിൽ കരുതിവച്ച തന്‍റെ ചെറിയ സമ്പാദ്യവും തനിക്ക് ലഭിച്ച വിഷുകൈ നീട്ടവുമായാണ് തിരുവനന്തപുരം പട്ടം സ്വദേശി ജ്വാല രാവിലെ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍റെ വീട്ടിലെത്തിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഷു കൈനീട്ടം മന്ത്രിയെ ഏൽപ്പിച്ചു.സർക്കാർ ചെയ്യുന്ന നല്ലപ്രവർത്തികൾക്കാണ് തന്‍റെ കൈനീട്ടമെന്ന് ജ്വല പറഞ്ഞു.
സന്തോഷത്തോടെ കൈനീട്ടം ഏറ്റുവാങ്ങുന്നുവെന്നും ജ്വാല മറ്റുള്ളവർക്ക് പ്രജോതനമാകട്ടെയെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here