തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി തോമസ് ഐസക്ക്.
സംസ്ഥാനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് വഴി വായ്പ ലഭ്യമാക്കാന്‍ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലോക് ഡൗണ്‍ തുടരുന്നത് നല്ലത് തന്നെ. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജനങ്ങളുടെ കൈയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. അതിന് മറ്റ് പ്രഖ്യാപനമില്ല. ഇങ്ങനെ തുടര്‍ന്നാല്‍ ലോക് ഡൗണ്‍ പരാജയമാകും. സാധാരണക്കാരന്റെ ഉപജീവനം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.