അതെല്ലാം വ്യാജപ്രചരണം; ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല

ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം.

മെയ് മൂന്നുവരെ ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസുകളും പ്രവര്‍ത്തിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വൈറസ് നിയന്ത്രണ വിധേയമായ ശേഷം മാത്രം വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് തീരുമാനം.

മെയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതരും വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഒന്നാംഘട്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ കുറവുള്ള മേഖലകളില്‍ നിയന്ത്രിതമായി ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News