കൊറോണ: രാജ്യത്ത് മരണം 339; രോഗികള്‍ പതിനായിരം കവിഞ്ഞു

ദില്ലി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. മരിച്ചവരുടെ എണ്ണം 339 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1211 ആളുകള്‍ക്ക് രോഗം ബാധിച്ചു 31 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 10,363 പേര്‍ക്കാണ് രാജ്യത്തു ഇത് വരെ കൊറോണ സ്ഥിരീകരിച്ചത്. 8,988 പേരാണ് ചികിത്സയില്‍ തുടരുന്നത്. 1,035 ആളുകള്‍ക്ക് രോഗം ഭേദമായി. ദില്ലിയില്‍ 24 മണിക്കൂറിനിടെ 356 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,400 ആയി.

ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും കൊറോണ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആറിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൂള്‍ ടെസ്റ്റിംഗ് ആരംഭിച്ചു. നിലവില്‍ യൂപിയിലെ 20 ഹോട്‌സ്‌പോട്ടുകളില്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

ധാരാവിയില്‍ ഒരാള്‍ കൂടി മരിച്ചതോടെ ചേരിയിലെ ആകെ മരണസംഖ്യ അഞ്ചായി. രോഗികളുടെ എണ്ണം 47 ആയി ഉയര്‍ന്നു. ചേരിയില്‍ പല വഴികളും അടച്ചുകെട്ടി പൊലീസ് കാവല്‍ തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങള്‍ എത്തിച്ച് അണുവിമുക്തമാക്കാനുള്ള സ്‌പ്രേയിങ് ജോലികളും സജീവമാണ്.

ധാരാവിയില്‍ രോഗം പടരുന്നതിന്റെ സാഹചര്യത്തില്‍ ഡ്രോണുകള്‍ വഴി നീരീക്ഷണം ശക്തമാക്കി. 150 സര്‍ക്കാര്‍ വൈറോളജി ലാബുകളിലും 69 സ്വകാര്യ ലാബുകളിലുമാണ് പരിശോധനാ സൗകര്യമുള്ളത്. മെഡിക്കല്‍ കോളജുകളെക്കൂടി പരിശോധനക്ക് അനുമതി നല്‍കുന്നതോടെ ഏകദേശം നാനൂറോളം വൈറോളജി ലാബുകള്‍ സജ്ജമാകും.

ഇതോടെ രാജ്യത്തുടനീളം 450 ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രതിദിനം അരലക്ഷത്തിലേറെ സാംപിളുകള്‍ പരിശോധിക്കാനാവുന്നതോടെ രോഗവ്യാപനം കണ്ടെത്താനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുമാകും എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News