ലോക്ക്ഡൗണ്‍: സംസ്ഥാനത്തിന്റെ തീരുമാനം നാളത്തെ മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് നാളെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍.

രാജ്യതാല്‍പര്യത്തിനൊപ്പമാണ് സംസ്ഥാനമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 നിയന്ത്രണത്തില്‍ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ ജാഗ്രത ഒഴിവാക്കാന്‍ പറ്റില്ല.

ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News