മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍: മുത്തങ്ങ അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ കേരളത്തിലേക്ക് കടത്തിവിട്ടു

കല്‍പ്പറ്റ: വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ കേരളത്തിലേക്ക് കടത്തിവിട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് തീരുമാനമായതെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. മുത്തങ്ങ ചെക്ക്പോസ്റ്റ് കടത്തിവിട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

ബംഗളൂരുവില്‍ നിന്നും വയനാട് വഴി തലശേരിക്ക് വരികയായിരുന്ന ഒമ്പത് മാസം ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് തിങ്കളാഴ്ച രാത്രി മുത്തങ്ങയിലെത്തിയത്. മണിക്കൂറുകളോളം ഇവിടെ കാത്തുനിന്നിട്ടും യുവതിയെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തി കടത്തിവിടാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ഇവര്‍ ബംഗളൂരുവിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ കര്‍ണാടക പൊലീസും ഇവരെ തടഞ്ഞു.

ഇതോടെ കൊല്ലഗല്‍ എന്ന സ്ഥലത്ത് കാറില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News