‘മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ, പെട്രോളും ലഭിക്കില്ല’

ഭുവനേശ്വര്‍: കൊറോണ വൈറസ് പ്രതിരോധത്തില്‍ കര്‍ശനനിര്‍ദേശങ്ങളുമായി ഒഡീഷ പൊലീസ്.

വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് ഒഡീഷ പൊലീസിന്റെ നിര്‍ദേശം.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 167 പേരില്‍ നിന്ന് ഇതുവരെ ഒഡീഷ പൊലീസ് പിഴയീടാക്കിയിട്ടുണ്ട്. ആദ്യ മൂന്നു തവണ നിയമം ലംഘിച്ചാല്‍ 200 രൂപയും അതിന് ശേഷവും നിയമം ലംഘിക്കുകയാണെങ്കില്‍ 500 രൂപയുമാണ് പിഴ.

സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടപ്രകാരം ഭുവനേശ്വര്‍-കട്ടക്ക് പൊലീസ് കമ്മീഷണറേറ്റാണ് പിഴ ചുമത്തിയത്. ഏപ്രില്‍ ഒന്‍പത് മുതല്‍ മാസ്‌ക് ധരിക്കേണ്ടത് സംസ്ഥാനത്ത് നിര്‍ബന്ധമാക്കിയിരുന്നു.

മാസ്‌ക് ഇല്ലാതെ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കുന്നില്ലെന്ന് ഉത്കല്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ലാത്ത് പറഞ്ഞു. ഒഡീഷയിലെ 1600 പെട്രോള്‍ പമ്പുകളിലാണ് ഇത്തരമൊരു നിര്‍ദേശം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News