മുഖ്യമന്ത്രിയുടെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്ന് നവജാതശിശു ശസ്ത്രക്രിയക്കായി കേരളത്തിലേക്ക്

കൊച്ചി: അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു.

ജനിച്ച ഉടനെ സ്ഥിതി വഷളായ കുഞ്ഞിനെ വെന്റിലേറ്ററിന്റെയും മറ്റു ജീവന്‍ രക്ഷാ മരുന്നുകളുടെയും സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കുട്ടിയുടെ രോഗാവസ്ഥ എറണാകുളത്തെ ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, കുട്ടികളുടെ ഹൃദയ ശാസ്ത്രകിയ വിഭാഗം മേധാവി ഡോ. സുനില്‍ ജി എസ് എന്നിവരെ അറിയിക്കുകയും അവര്‍ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഈ പ്രത്യേക സാഹചര്യത്തില്‍ ലിസി ആശുപത്രിയിലെ അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും മുഖ്യമന്ത്രി എറണാകുളം ജില്ലാ കളകടര്‍ എസ് സുഹാസുമായും തമിഴ്നാട് സര്‍ക്കാരുമായും ബന്ധപ്പെട്ട് അതിവേഗം കുട്ടിയുടെ യാത്രാനുമതി ശരിയാക്കുകയുമാണ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News