സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് വിഷുക്കോടി നൽകി ഡിവൈഎഫ്ഐ

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് വിഷുക്കോടി നൽകി ഡിവൈഎഫ്ഐ.സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പേ‍ഴ്സണൽ പ്രാട്ടക്ടീവ് കിറ്റ് വിഷുക്കോടിയായി നൽകിയത്. കിറ്റുകൾ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഏറ്റുവാങ്ങി.

കോവിഡ് 19കാരണം വിഷുദിനത്തിൽ ആഘോഷങ്ങളൊന്നുമില്ലെങ്കിലും സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് ചെറുതാണെങ്കിലും കുറച്ച് വിഷുക്കോടിയെത്തി.ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റിയാണ് പി പി ഇ കിറ്റ് വിഷുക്കോടിയായി എത്തച്ചത്.

സംസ്ഥാനതലത്തിൽ ബ്ലോക്ക് കമ്മിറ്റികളിൽ നിന്ന്് ഒറ്റ ദിവസംകൊണ്ട് സമാഹരിച്ച തുക കൊണ്ടാണ് പേ‍ഴ്സണൽ പ്രാട്ടക്ടീവ് കിറ്റ് വാങ്ങി നൽകിയത്. മൂന്ന് ലക്ഷം രൂപ ചിലവിൽ 500 കിറ്റുകളാണ് വിഷുക്കോടിയായി ആരോഗ്യപ്രവർത്തകർക്ക് വേണ്ടി എത്തിച്ചത്.ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം കിറ്റുകൾ ആരോഗ്യവകുപ്പ് മന്ത്രിക്ക് ശൈലജ ടീച്ചർക്ക് കൈമാറി.

വിഷുദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ സന്തോഷമുണ്ടെന്നും .യവജനങ്ങളുടെ ഇത്തരം പ്രവർത്തികൾ മാതൃകയാണെന്നും മന്ത്രി ശൈലജ ടീച്ചറും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News