കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ദുബായില്‍ നിന്നും എത്തിയവര്‍; ഒരാള്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നും എത്തിയ മൂര്യാട് സ്വദേശികളായ മൂന്നു പേർക്കും ചെറുവാഞ്ചേരി സ്വദേശിനിക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗബാധയുണ്ടായത്. രോഗവ്യാപനം തടയുന്നയത്തിന്റെ ഭാഗമായി കണ്ണൂരിൽ കൂടുതൽ മേഖലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചു.

പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവ മൂര്യാട് സ്വദേശികളിൽ 29കാരന്‍ മാര്‍ച്ച് 19ന് കരിപ്പൂര്‍ വഴിയും 35ഉം 26ഉം പ്രായമുള്ള മറ്റു രണ്ടുപേര്‍ മാര്‍ച്ച് 21ന് ബെംഗളൂരു വഴിയു മാണ് നാട്ടിലെത്തിയത്. ചെറുവാഞ്ചേരി സ്വദേശിനിയായ 33 കാരിക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്.

നാലു പേരും ഏപ്രില്‍ 11നാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 79 ആയി.

ഇവരില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ 7758 പേര്‍ കൊറോണ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 114 പേരാണ് ആശുപത്രികളിൽ ഉള്ളത്.

അതേ സമയം രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ന്യൂ മാഹി പഞ്ചായത്തിനെ കൂടി റെഡ് സോണിൽ ഉൾപ്പെടുത്തി. നേരത്തെ പാട്യം,കതിരൂർ,കോട്ടയം മലബാർ പഞ്ചായത്തുകൾ,കൂത്തുപറമ്പ മുൻസിപ്പാലിറ്റി എന്നിവ റെഡ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു.

റെഡ് സോണിൽ മെഡിക്കൽ സ്റ്റോറുകൾ ഒഴികെ ഒരു വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ പാടില്ല എന്നത് ഉൾപ്പെടെ കർശന നിയന്ത്ര നങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News