മാതൃകയായി മുംബൈയിലെ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ

മുംബൈയിൽ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണറായ ജ്യോതിഷ് മോഹനാണ് നൂതനമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തുക ചിലവഴിച്ച് മാതൃകയായത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ 5ന് തീരുമാനിച്ചിരുന്ന സ്വന്തം സഹോദരിയുടെടെ വിവാഹം മാറ്റിവെച്ചപ്പോൾ കല്യാണച്ചിലവിന് കരുതി വെച്ചിരുന്ന തുകയാണ് അദ്ദേഹം സമൂഹനന്മക്കായി ചിലവഴിക്കുന്നത്.

വിവാഹം പ്രമാണിച്ച് തൃശൂരിലെത്തിയ ജ്യോതിഷ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നാട്ടിൽ തന്നെ തുടരുകയായിരുന്നു.

തൃശൂരിൽ ഇവന്റ് മാനേജ്മെന്റ് അസ്സോസിയേഷനുമായി സഹകരിച്ച് സാനിറ്റൈസേഷൻ പാനൽ സ്പോണ്സർ ചെയ്ത് വരികയാണ് ജ്യോതിഷ് ഇപ്പോൾ.

തൃശൂരിൽ പ്രതിദിനം 5000 ഓളം ജനങ്ങൾ വന്നു പോകുന്ന ശക്തൻ മാർക്കറ്റിൽ “ജെറ്റ് മിസ്റ്റ് ടണൽ” ആണ് തയ്യാറാക്കിയിരിക്കുന്നത്.

ഈ ടണലിൽ കൂടി സഞ്ചരിക്കുന്നവരുടെ ശരീരത്തിൽ കോടമഞ്ഞ് പോലെ സാനിട്ടൈസർ പടരുകയും അണുവിമുക്തരാകുകയും ചെയ്യുന്നതാണ് രീതി.

ജ്യോതിഷ് മുന്നോട്ടു വെച്ച ഈ പ്രതിരോധ സംവിധാനം കൂടുതൽ ജനശ്രദ്ധ നേടി വരുന്നു. ഇതിനകം തൃശൂലെ 5 സ്ഥലങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. പാലക്കാടും ഈ പദ്ധതി സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജ്യോതിഷ് മോഹൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News