ലോക്ക്ഡൗണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; പച്ചക്കറി വിത്തുകള്‍ വീടുകളിലേക്ക്‌

സൗജന്യമായി വിത്തും വളവും വീട്ടുപടിക്കലെത്തിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍. ലോക്ക് ഡൌണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കാനാണ് കോര്‍പറേഷന്‍റെ പുതിയ പദ്ധതി.

ധനമന്ത്രി ഡോ തോമസ് ഐസക് വിത്തും വളവും അടങ്ങിയ കിറ്റ് കൈമാറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കോര്‍പറേഷന്‍ ഉല്പാദിപ്പിക്കുന്ന വളവും വിത്തും കൃഷിക്ക് വേണ്ട നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖയും ഉള‍്കൊള്ളുന്നതാണ് കിറ്റ്.

ലോക്ക് ഡൌണ്‍കാലാനന്തരത്തെ ക്ഷാമകാലത്തേക്കുള്ള കരുതലായി വീട്ടിലെ പച്ചക്കറി കൃഷിയെ കാണണമെന്ന് ധനമന്ത്രി ഓര്‍മിപ്പിച്ചു

കോര്‍പറേഷിലെ ഇരുപതിനായിരം വീടുകളില്‍ വളവും വിത്തുകളും എത്തിക്കാനാണ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നതെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു

പുത്തരിക്കണ്ടം കേന്ദ്രീകരിച്ച് കോര്‍പറേഷന്‍ ഉല്പാദിപ്പിക്കുന്ന ജൈവ വളമാണ് വിത്തിനൊപ്പം സൗജന്യമായി നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News