വിഷുദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്ത്‌ ഡിവൈഎഫ്‌ഐ

വിഷുദിനത്തിൽ സമ്മാനമായി സംസ്ഥാനത്തെ കോവിഡ് ആരോഗ്യ പ്രവർത്തകർക്ക് ഡിവൈഎഫ്‌ഐ പേഴ്സണൽ പ്രോട്ടക്ഷൻ എക്വിപ്‌മെൻറ്‌സ് ( പി.പി.ഇ ) കിറ്റുകൾ കൈമാറി. സംസ്ഥാനത്ത് വിവിധ കോവിഡ് കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കായി അഞ്ഞൂറോളം പിപിഇ കിറ്റുകളാണ് വിതരണം ചെയ്തത്.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം കിറ്റുകൾ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കൈമാറി. വിഷു ദിനത്തിൽ സംസ്ഥാനത്തെ എല്ലാ സാമൂഹ്യ അടുക്കളകളിലും അരി എത്തിച്ചു നൽകിയതിന് പുറമെയാണ് വിഷു സമ്മാനമായി പിപിഇ കിറ്റുകൾ നൽകുന്നത്.

പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തുന്ന സാമൂഹിക അടുക്കളയിലേക്ക് ഒരു ചാക്ക് അരിയും മുനിസിപ്പാലിറ്റി, കോർപറേഷൻ സാമൂഹിക അടുക്കളയിലേക്ക് യഥാക്രമം രണ്ട് , നാല് വീതം ചാക്ക് അരിയും വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here