കൊവിഡ് 19; ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇതുവരെയുളള കണക്ക് പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷത്തോളമായി. ഇതുവരെ 4 ലക്ഷത്തി എഴുപത്തെട്ടായ്യായിരം പേര്‍ക്കാണ് രോഗം ഭേദമായത്.അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഞെട്ടി.

അമേരിക്കയിലെ മൊത്തം മരണസംഖ്യ ഇരുപത്താറായിരം പിന്നിട്ടിട്ടുണ്ട്. പതിനാറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.യുകെയിലാകട്ടെ ഒരു ദിവസം 778 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പന്ത്രണ്ടായിരം കടന്നു.

അതേമയം രാജ്യത്തെ മൊത്തം മരണ സംഖ്യ പതിനയ്യായിരം കടന്നു. ഇന്ന് ആറായിരത്തഞ്ഞൂറോളം പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. മൊത്തം ഒന്നരലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്.അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 602 മരണങ്ങളാണ്. സ്പെയിനാണ് ഇന്നലെ കൂടുതല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു രാജ്യം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here