2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണി പൂര്‍ണമായും നിശ്ചലാവസ്ഥയിലാണ്.

1930-കളില്‍ ലോകവിപണിയെത്തന്നെ തകര്‍ത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ സാമ്പത്തിക നഷ്ടത്തിലേക്ക് ആഗോളവിപണി കൂപ്പുകുത്തുമ്പോള്‍, അതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യയിലുമുണ്ടാകുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നത്.
1991-ല്‍ ഉദാരവല്‍ക്കരണകാലത്തേതുപോലെ മോശം സാമ്പത്തിക സ്ഥിതിയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന സൂചനയും പുറത്തു വരുന്നു.

അതേസമയം ലോകത്തെ ഏറ്റവും വേഗം വളരുന്ന സാമ്പത്തികശക്തികളുടെ പട്ടികയില്‍ നിന്ന് ഐഎംഎഫ് ഇന്ത്യയെ ഒഴിവാക്കിയിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇന്ത്യയ്‌ക്കൊപ്പം ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തികളൊന്ന് ചൈനയാണ്. വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധ രാജ്യത്തെയാകെ സ്തംഭനാവസ്ഥയിലെത്തിച്ചിട്ടും ചൈന സാമ്പത്തിക അസ്ഥിരതയിലേക്ക് വീഴുന്നില്ല. മാസങ്ങളോളമാണ് ചൈനയെപ്പോലൊരു വലിയ രാജ്യം സ്തംഭനാവസ്ഥയില്‍ നിന്നിട്ടും ചൈനയുടെ വളര്‍ച്ച നെഗറ്റീവാകില്ല. എന്നാല്‍ ജിഡിപി വളര്‍ച്ച 1.2 ശതമാനത്തിലേക്ക് നീങ്ങുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

ഇത്രയധികം രോഗബാധിതരുണ്ടായ രാജ്യമായിട്ടും, ചൈന 1.2 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്ന ഐഎംഎഫിന്റെ പ്രവചനം സാമ്പത്തിക ലോകം അദ്ഭുതമാണ്്. ”ആഗോളസാമ്പത്തിക വ്യവസ്ഥ 2020-ല്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക്, അഥവാ കീഴോട്ട് പതിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. -3 ശതമാനത്തിലേക്ക് സാമ്പത്തികവളര്‍ച്ച കൂപ്പുകുത്തിയേക്കാം. 2020 ജനുവരിയില്‍ നിന്ന് 6.3 ശതമാനത്തിന്റെ കുറവാണിത്. ചെറിയ കാലയളവിനുള്ളില്‍ ഇത്ര വലിയൊരു ചാഞ്ചാട്ടം ആഗോളവിപണിയിലുണ്ടാകുന്നത് തീര്‍ത്തും അപൂര്‍വമാണ്”, ഇന്ത്യന്‍ – അമേരിക്കന്‍ വംശജയും ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റുമായ ഗീത ഗോപിനാഥ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News