ദുബായിൽ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബായിൽ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ ആണ് മരിച്ചത്.

ദുബായിലുള്ള ജിൻകോ കമ്പനിയിൽ ഇലെക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഷാജി പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

ദുബായിലുള്ള അൽ സഹ്‌റ ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം സംഭവിച്ചത്, തുടർന്നുള്ള പരിശോധനയിൽ കൊവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News