ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ

ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ സംവിധാനം ആരംഭിച്ചതായി കേന്ദ്ര സർക്കാർ.  ശമ്പളം വെട്ടികുറയ്ക്കൽ, വാടക വീടിൽ നിന്ന് പുറത്താക്കൽ തുടങ്ങിയ പരാതികൾ ഹെൽപ് ലൈൻ വഴി സർക്കാരിനെ അറിയിക്കാം.
2 മണിക്കൂറിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽ നേഴ്സസ് അസോസിയേഷൻ എന്നിവർ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.  സർക്കാർ നൽകിയ ഉറപ്പിന്മേൽ ഹർജികൾ സുപ്രീംകോടതി തീർപ്പാക്കി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News